അഗ്നി 1. (നാ.) അഗ്നിഭഗവാൻ, അഷ്ടദിക്പാലകരിൽ ഒരാൾ (തെക്കുകിഴക്കേ ദിക്കിന്റെ അധിപൻ) അഗ്നി ബ്രഹ്മാവിന്റെ മൂത്ത പുത്രനാണെന്നു് വിഷ്ണുപുരാണം. അഗ്നിയ്ക്കു് സ്വാഹാദേവിയിൽ പാവകൻ , പവമാനൻ , ശുചി എന്നു മൂന്നു പുത്രന്മാരും , ഇവർക്കു മൂവർക്കും കൂടി നാല്പ്പത്തിയഞ്ചു പുത്രന്മാരും ഉണ്ടായി. അഗ്നിയേയും അഗ്നിയുടെ പുത്രപൗത്രന്മേരേയും ഉൾപ്പെടുത്തിയാണു് നാല്പ്പത്തിയൊൻപതു് അഗ്നികൾ എന്നു പറയുന്നത്.ബലിഭക്ഷണം സ്വീകരിക്കുന്നതു മൂലം അഗ്നിക്കു ശക്തിക്ഷയം സംഭവിച്ചുവത്രേ. ഖാണ്ഡവവനത്തിലുള്ള ഔഷധികൾകൊണ്ടു് തന്റെ ശക്തിക്ഷയം ശമിപ്പിക്കാൻ തീരുമാനിച്ച അഗ്നി കൃഷ്ണന്റേയും അർജ്ജുനന്റേയും സഹായതു● 2. (നാ.) തീയു് (മേല്പ്പോട്ടു് പോകുന്നതുകൊണ്ടു് ; വളഞ്ഞോ നേരെയോ ഗമിക്കുന്നതുകൊണ്ട്) ( പഴയ മലയാളം: അക്കി, അങ്കി) ● 3. (നാ.) ജഠരാഗ്നി ● 4. യാഗാഗ്നി ● 5. സ്വർണ്ണം ● 6. പിത്തനീർ ● 7. മൂന്നു് എന്ന സംഖ്യ ● 8. കൊടുവേലി ● 9. ചേരുമരം ● 10. വടുകപ്പുളി ● 11. നാരകം ● 12. (ജ്യോ.) ചൊവ്വ (ഗ്രഹം) ● 13. വെടിയുപ്പു് ● 14. പൊള്ളിക്കൽ (അഗ്നികർമ്മം)
|
പദമുദ്രയിലേക്കു് സ്വാഗതം. പദമുദ്ര കൂട്ടായ പരിശ്രമത്തിലൂടെ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ഒരു നിഘണ്ടുവാണു്. പദങ്ങളറിയാവുന്നവര്‍ക്കു് അതു ചേര്‍ക്കാനും പദങ്ങളറിയേണ്ടവര്‍ക്കു് അതന്വേഷിക്കാനും ഉതകുന്നരീതിയില്‍ സംവിധാനം ചെയ്തിട്ടുള്ള ഒരിടം. ഇവിടെ ചേര്‍ക്കപ്പെടുന്ന വിവരങ്ങള്‍ പൂര്‍ണ്ണമായും സ്വതന്ത്രമാണു്. Creative Commons Licensing പ്രകാരം, വാണിജ്യേതര ആവശ്യങ്ങള്‍ക്കു് ഉപയോഗിക്കാവുന്നതാണു്.
പദങ്ങള്‍ക്കു് അര്‍ത്ഥങ്ങളുമായുള്ള ബന്ധം ആകാവുന്നത്ര വ്യക്തതയോടെ രേഖപ്പെടുത്താനുള്ള സംവിധാനം ഞങ്ങളാല്‍ കഴിയുന്നവിധത്തില്‍ ലളിതമാക്കിയിട്ടുണ്ടു്. അതാതിടങ്ങളില്‍ സഹായവും ഏര്‍പ്പടുത്തിയിട്ടുണ്ടു്. കൃത്യത ഉറപ്പുവരുത്താന്‍ എല്ലാ വിവരങ്ങളും ഒരു തവണ പരിശോധിക്കപ്പെട്ടശേഷമേ ഉപയോക്താക്കള്‍ക്കു മുന്‍പിലെത്തുകയുള്ളൂ എന്നതും ഇതിന്റെ ഒരു പ്രത്യേകതയാണു്. പദങ്ങള്‍ ചേര്‍ക്കുന്നതിനു മുന്‍പു് രജിസ്റ്റര്‍ ചെയ്യുകയും ഈ പേജിലെ ആമുഖം ഒന്നു വായിച്ചു നോക്കുകയും ചെയ്യുക.
പദമുദ്രയെ കാര്യക്ഷമമായി ഉപയോഗിക്കുകയും കാര്യക്ഷമതയുള്ളതായി തീര്‍ക്കുകയും ചെയ്യണമെന്നഭ്യര്‍ത്ഥിച്ചുകൊണ്ടു് നിങ്ങള്‍ക്കുമുന്നില്‍ സമര്‍പ്പിക്കുന്നു.
September 2 2009 Server Moved to Linux July 10, 2008 , രഹസ്യവാക്ക് മാറ്റാൻ സൌകര്യം July 9 2008 , Edit pageൽ നിന്നും പദങ്ങൾ navigate ചെയ്യാൻ സൌകര്യം June 8 2008 2:28 - മലയാളം ചോവ്വെ Flash ൽ കാണിക്കാത്തതിനാൽ, ചുരുങ്ങിയ ഒരു ദിവസത്തിനുള്ളിൽ Flash Menusനെ കൊന്നു. June 5 2008 1:27 - അർത്ഥങ്ങൾക്ക് മുകളിലായി പുതിയ word navigation ഏർപ്പെടുത്തിയിട്ടുണ്ട്., Kaippally |