സുഹൃത്തേ,
പദമുദ്രയിലേക്കു് സ്വാഗതം. ഇതില്‍ ചേര്‍ക്കേണ്ട വിവരങ്ങളുടേ വിശദാംശങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു. പദങ്ങള്‍ ചേര്‍ക്കുന്നതിനു മുന്‍പു് ഇതിലൂടെ ഒന്നു കണ്ണോടിച്ചാല്‍ കാര്യങ്ങള്‍ വളരെ എളുപ്പമായിത്തീരുമെന്നതിനാല്‍ ദയവായി അപ്രകാരം ചെയ്ത ശേഷം മാത്രം നിഘണ്ടുവിലേക്കു് കടക്കുക
പദച്ഛേദം:-
അമര എന്ന വാക്കിനു് അമര എന്ന ഒരു തരം പയര്‍ വര്‍ഗ്ഗമെന്നും മരിക്കാത്തതു് എന്നും അര്‍ത്ഥമുണ്ടു്. ആദ്യത്തെ അര്‍ത്ഥം അമര എന്ന മുഴുവന്‍ പദത്തില്‍ നിന്നും രണ്ടാമത്തെ അര്‍ത്ഥം അ-മര എന്നുള്ള രണ്ടു പദങ്ങളില്‍ നിന്നും സിദ്ധിച്ചതാണു്.
പദം എങ്ങനെ ഛേദിക്കുമ്പോഴാണു് നിങ്ങളെഴുതിയ അര്‍ത്ഥം സിദ്ധിക്കുന്നതു് എന്നറിയാമെങ്കില്‍ അതു് പദച്ഛേദം എന്നതില്‍ എഴുതിയിടാം. മറ്റേതങ്കിലും ഭാഷയില്‍ നിന്നും വന്ന പദമാണെങ്കില്‍ ആ ഭാഷ ഉല്പത്തിയില്‍ അടയാളപ്പെടുത്തുക
വിഭാഗം :- ഒരു പദച്ഛേദത്തില്‍ നിന്നുണ്ടായ പദത്തിനു് വ്യത്യസ്ഥ അര്‍ത്ഥങ്ങളും സാദ്ധ്യമാണു്. അതിനാല്‍ അവയെ ഒന്നാകെ ഒരു വിഭാഗമാക്കി കാണിക്കാന്‍ വിഭാഗം എന്ന സൂത്രമുപയോഗിക്കാം. ഇതു കൂട്ടും തോറും കൂടി വരുന്ന രീതിയിലാണു് തയ്യാറാക്കിയിട്ടുള്ളതു്. അതിനാല്‍ എത്ര വിഭാഗങ്ങള്‍ വേണമെങ്കിലും സാദ്ധ്യമാണു്. അമരം എന്ന വാക്കിന്റെ അര്‍ത്ഥം കാണിച്ചിരിക്കുന്നതു നോക്കൂ.
തരം :- അടി എന്ന വാക്കു് ധാതുവായി പ്രയോഗിക്കുമ്പോള്‍ രണ്ടു തരം അര്‍ത്ഥങ്ങള്‍ ലഭിക്കുന്നു. അടിയുക, അടിയല്‍ എന്ന ഒരു തരം. അടിക്കുക, അടിക്കല്‍ എന്ന മറ്റൊന്നു്. എന്നാല്‍ നാമമായാണു പ്രയോഗമെങ്കില്‍, അടി എന്നതിനു തല്ല് എന്നും പാദം എന്നും രണ്ടര്‍ത്ഥം. ഇങ്ങനെ അര്‍ത്ഥവ്യത്യാസം ഇല്ലെന്നു വരികിലും പ്രയോഗത്തിന്റെ സ്വഭാവം പരാമര്‍ശിക്കേണ്ടതു് അവശ്യമാണെന്നതു കൊണ്ടും അതു് ഒരു ഏകീകൃതമായ വിധത്തില്‍ വരേണ്ടതു കൊണ്ടും തരം എന്ന പട്ടിക ചേര്‍ത്തിരിക്കുന്നു. ഇതില്‍ നിന്നും ഒന്നിലധികം എണ്ണം ഒരേ അര്‍ത്ഥത്തിനു് തെരഞ്ഞെടുക്കാവുന്നതാണു്. ഓര്‍മ്മിക്കുക: ഇതു് അര്‍ത്ഥത്തിന്റെ ഒരു ഗുണമായാണു് വരിക. അഥവാ പദവും അര്‍ത്ഥവും തമ്മിലുള്ള ബന്ധം നിര്‍വ്വചിക്കുകയാണിവിടെ. ഇതെത്രമാത്രം ഉപയോഗിക്കുന്നുവോ അത്രയ്ക്കു് കാര്യക്ഷമമായിത്തീരും നിഘണ്ടുവും.
പ്രാദേശികഭേദം:- തരത്തില്‍ തന്നെ വരുന്ന ഒന്നാണു് പ്രാദേശികഭേദം. ഇതു് കൂടുതല്‍ വിശദമായി ചേര്‍ക്കുവാനുള്ള സംവിധാനമാണിവിടെ. ഏറനാടു് വള്ളുവനാടു് തിരുവിതാംകൂര്‍ എന്നിങ്ങനെയുള്ള പിരിവുകള്‍ക്കു പകരം ജില്ല തിരിച്ചുള്ള പിരിവുകളാണു് കൊടുത്തിട്ടുള്ളതു്. ഒന്നില്‍ കൂടുതല്‍ ജില്ലകള്‍ കൊടുക്കാന്‍, കണ്ട്രോള്‍ ഞെക്കിയ ശേഷം അതാതു ജില്ലകള്‍ തെരഞ്ഞെടുക്കുക. ഉദാഹരണം:
സാധാരണ തരങ്ങള്‍:- സാധാരണയായി വരാറുള്ള തരങ്ങള്‍ എളുപ്പത്തിനു വേണ്ടി സാധാരണ തരങ്ങള്‍ എന്നു് പ്രത്യേകം കൊടുത്തിരിക്കുന്നു. അതാതിടങ്ങളില്‍ ഞെക്കി ഒന്നില്‍ കൂടുതല്‍ എണ്ണം തെരഞ്ഞെടുക്കാം
അര്‍ത്ഥം :- അര്‍ത്ഥം എഴുതുമ്പോള്‍ വ്യത്യസ്ഥമായ ഓരോന്നും വെവ്വേറെ കൊടുക്കണം. അഴകു് എന്നതിനു് ചന്തം, ഭംഗി എന്നുണ്ടെങ്കില്‍ വേറെ വേറെ കൊടുക്കേണ്ടതില്ല. എന്നാല്‍ അഗ്നി എന്നതിനു് തീ എന്നും സ്വര്‍ണ്ണം എന്നും വ്യത്യസ്ഥമായ അര്‍ത്ഥങ്ങള്‍ വരുമ്പോള്‍ വെവ്വേറെ തന്നെ ചേര്‍ക്കുക.
ഉല്പത്തി:- പദം ഉണ്ടായിവന്നതു് ഏതെങ്കിലും ഭാഷയിലെ പദത്തില്‍ നിന്നാണെങ്കില്‍ ആ ഭാഷ ഇവിടെ നിന്നും തെരഞ്ഞെടുക്കാവുന്നതാണു്. ഏതു പദത്തില്‍ നിന്നാണോ വന്നതു് അതു് പദച്ഛേദം എന്ന സ്ഥലത്തു് കൊടുക്കുക.
മറ്റു വിവരങ്ങള്‍:- പദസംബന്ധിയായ, മേല്‍ അനുവദിച്ച സ്ഥലങ്ങളില്‍ കൊടുക്കാന്‍ കഴിയാത്ത ഏതു വിവരവും ഇവിടെ കൊടുക്കാം. പദത്തിന്റെ ചരിത്രം, ഐതീഹ്യം, ഉദാഹരണങ്ങള്‍ അങ്ങനെ എന്തും
ചിത്രം:- അര്‍ത്ഥത്തിനു യോജിച്ച പകര്‍പ്പവകാശമില്ലാത്ത ചിത്രങ്ങള്‍ കയറ്റിവയ്ക്കാനുള്ള സൌകര്യമാണിതു്.
ഇനിയുമുണ്ടായേക്കാവുന്ന സംശയങ്ങള്‍ ചര്‍ച്ച ചെയ്തു നിവര്‍ത്തിക്കാനായി അര്‍ത്ഥം ചേര്‍ക്കുന്നയിടത്തു് മുകളില്‍ വലതു വശത്തായി നിര്‍ദ്ദേശങ്ങള്‍ എന്ന സ്ഥലം അനുവദിച്ചിരിക്കുന്നു. കാര്യക്ഷമമായ ഒരു നിഘണ്ടു ഉണ്ടാക്കുവാന്‍ താങ്കള്‍ കാണിക്കുന്ന സന്മനസ്സിനു് അകൈതവമായ നന്ദി.
ആശംസകളോടെ പദമുദ്ര ടീം |