പദമുദ്ര
Login

Password

ഉപകരണങ്ങൾ
നിരീക്ഷണം
The Chiller
ഇന്നത്തെ പദം
അഗ്നി
    1. (നാ.) അഗ്നിഭഗവാൻ, അഷ്ടദിക്പാലകരിൽ‍ ഒരാൾ‍ (തെക്കുകിഴക്കേ ദിക്കിന്റെ അധിപൻ) അഗ്നി ബ്രഹ്മാവിന്റെ മൂത്ത പുത്രനാണെന്നു് വിഷ്ണുപുരാണം. അഗ്നിയ്ക്കു് സ്വാഹാദേവിയിൽ‍ പാവകൻ , പവമാനൻ , ശുചി എന്നു മൂന്നു പുത്രന്മാരും , ഇവർ‍ക്കു മൂവർ‍ക്കും കൂടി നാല്പ്പത്തിയഞ്ചു പുത്രന്മാരും ഉണ്ടായി. അഗ്നിയേയും അഗ്നിയുടെ പുത്രപൗത്രന്മേരേയും ഉൾ‍പ്പെടുത്തിയാണു് നാല്പ്പത്തിയൊൻപതു് അഗ്നികൾ‍ എന്നു പറയുന്നത്.ബലിഭക്ഷണം സ്വീകരിക്കുന്നതു മൂലം അഗ്നിക്കു ശക്തിക്ഷയം സംഭവിച്ചുവത്രേ. ഖാണ്ഡവവനത്തിലുള്ള ഔഷധികൾ‍കൊണ്ടു് തന്റെ ശക്തിക്ഷയം ശമിപ്പിക്കാൻ തീരുമാനിച്ച അഗ്നി കൃഷ്ണന്റേയും അർ‍ജ്ജുനന്റേയും സഹായതു● 2. (നാ.) തീയു് (മേല്പ്പോട്ടു് പോകുന്നതുകൊണ്ടു് ; വളഞ്ഞോ നേരെയോ ഗമിക്കുന്നതുകൊണ്ട്) ( പഴയ മലയാളം: അക്കി, അങ്കി) ● 3. (നാ.) ജഠരാ‍ഗ്നി ● 4. യാഗാഗ്നി ● 5. സ്വർ‍ണ്ണം ● 6. പിത്തനീർ‍ ● 7. മൂന്നു് എന്ന സംഖ്യ ● 8. കൊടുവേലി ● 9. ചേരുമരം ● 10. വടുകപ്പുളി ● 11. നാരകം ● 12. (ജ്യോ.) ചൊവ്വ (ഗ്രഹം) ● 13. വെടിയുപ്പു് ● 14. പൊള്ളിക്കൽ‍ (അഗ്നികർ‍മ്മം)



സ്വാഗതം

പദമുദ്രയിലേക്കു് സ്വാഗതം.
പദമുദ്ര കൂട്ടായ പരിശ്രമത്തിലൂടെ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ഒരു നിഘണ്ടുവാണു്. പദങ്ങളറിയാവുന്നവര്‍ക്കു് അതു ചേര്‍ക്കാനും പദങ്ങളറിയേണ്ടവര്‍ക്കു് അതന്വേഷിക്കാനും ഉതകുന്നരീതിയില്‍ സംവിധാനം ചെയ്തിട്ടുള്ള ഒരിടം. ഇവിടെ ചേര്‍ക്കപ്പെടുന്ന വിവരങ്ങള്‍ പൂര്‍ണ്ണമായും സ്വതന്ത്രമാണു്. Creative Commons Licensing പ്രകാരം, വാണിജ്യേതര ആവശ്യങ്ങള്‍ക്കു് ഉപയോഗിക്കാവുന്നതാണു്.

പദങ്ങള്‍ക്കു് അര്‍ത്ഥങ്ങളുമായുള്ള ബന്ധം ആകാവുന്നത്ര വ്യക്തതയോടെ രേഖപ്പെടുത്താനുള്ള സംവിധാനം ഞങ്ങളാല്‍ കഴിയുന്നവിധത്തില്‍ ലളിതമാക്കിയിട്ടുണ്ടു്. അതാതിടങ്ങളില്‍ സഹായവും ഏര്‍പ്പടുത്തിയിട്ടുണ്ടു്. കൃത്യത ഉറപ്പുവരുത്താന്‍ എല്ലാ വിവരങ്ങളും ഒരു തവണ പരിശോധിക്കപ്പെട്ടശേഷമേ ഉപയോക്താക്കള്‍ക്കു മുന്‍പിലെത്തുകയുള്ളൂ എന്നതും ഇതിന്റെ ഒരു പ്രത്യേകതയാണു്. പദങ്ങള്‍ ചേര്‍ക്കുന്നതിനു മുന്‍പു് രജിസ്റ്റര്‍ ചെയ്യുകയും ഈ പേജിലെ ആമുഖം ഒന്നു വായിച്ചു നോക്കുകയും ചെയ്യുക.

പദമുദ്രയെ കാര്യക്ഷമമായി ഉപയോഗിക്കുകയും കാര്യക്ഷമതയുള്ളതായി തീര്‍ക്കുകയും ചെയ്യണമെന്നഭ്യര്‍ത്ഥിച്ചുകൊണ്ടു് നിങ്ങള്‍ക്കുമുന്നില്‍ സമര്‍പ്പിക്കുന്നു.

 


September 2 2009 Server Moved to Linux
July 10, 2008 , രഹസ്യവാക്ക് മാറ്റാൻ സൌകര്യം
July 9 2008 , Edit pageൽ നിന്നും പദങ്ങൾ navigate ചെയ്യാൻ സൌകര്യം
June 8 2008  2:28 - മലയാളം ചോവ്വെ Flash ൽ കാണിക്കാത്തതിനാൽ, ചുരുങ്ങിയ ഒരു ദിവസത്തിനുള്ളിൽ Flash Menusനെ കൊന്നു.
June 5 2008 1:27 - അർത്ഥങ്ങൾക്ക് മുകളിലായി പുതിയ word navigation ഏർപ്പെടുത്തിയിട്ടുണ്ട്., Kaippally

ചിത്രം

കപടാവരണം

ഉരുളൻ കല്ലുമായി സാമ്മ്യമുള്ള തവള
ചുരുക്കങ്ങൾ
ശേഖരത്തിൽ 5752 പദങ്ങൾ 10171 അർത്ഥങ്ങൾ
മുൻനിര അന്വേഷണങ്ങൾ
ശിവൻ 346
കാക്ക 278
സൂചീമുഖി 273
സഹസ്രാക്ഷൻ 269
അഗ്നിഭാര്യ 266
കുളക്കൊക്കു് 266
തിരമുണ്ടി 260
സ്വാമി 259
ഹുതഭുക്പ്രിയ 258
ഛത്രകം 256
പുതിയ 10 പദങ്ങൾ
ബൈബിൾ
വത്തക്ക
മോറു്
ചേറുക
ചേറുമുറം
പറ
അനംഗാരി
അഗ്നി
ദുശ്ശാസനൻ
യുധിഷ്ഠിരൻ
മുൻനിര അംഗങ്ങൾ
തമനു (1928 അർത്ഥങ്ങൾ)
മുസ്തഫ തൊഴിയൂര്‍ (1580 അർത്ഥങ്ങൾ)
അഞ്ചല്‍ക്കാരന്‍ (1070 അർത്ഥങ്ങൾ)
ദത്തന്‍ (128 അർത്ഥങ്ങൾ)
സിദ്ധാര്‍ത്ഥന്‍ (874 അർത്ഥങ്ങൾ)
അചിന്ത്യ (593 അർത്ഥങ്ങൾ)
Sivakumar (491 അർത്ഥങ്ങൾ)
കൈപ്പള്ളി (333 അർത്ഥങ്ങൾ)
Rejith Singh (328 അർത്ഥങ്ങൾ)
പച്ചാളം (84 അർത്ഥങ്ങൾ)
അഗ്നി, പദമുദ്ര
[ഉപയോഗ കരാർ][സ്വകാര്യത] ver 1.3
Creative Commons License
load time1.4492 sec